നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്മാന് ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്കി.
ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാന്‍ സ്പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും ഹാന്ഡ്ലിങ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നും ഏലം, നാളികേരം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹാരിക്കാന്‍ പാര്‍ട്ടി സമര്‍പ്പിച്ച നിര്‍ദേശം നടപ്പിലാക്കണമെന്നും അഭ്യര്‍ഥിക്കുന്ന നിവേദനം സംഘം മുഖ്യമന്ത്രിക്ക് കൈമാറി.