സ്വർണ്ണ വില വീണ്ടും കുറഞ്ഞു

 സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണ്ണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കുറഞ്ഞിട്ടുള്ളത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38600 രൂപയാണ്.