നഷ്ടം നികത്തി സൂചികകൾ മുന്നേറി

 നഷ്ടം നികത്തി സൂചികകൾ മുന്നേറി

എണ്ണവിലയിലെ ഇടിവ് വിപണിയെ ഉണർത്തിയതിനാൽ ആഭ്യന്തര ഇക്വിറ്റി വിപണികൾ മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടം മറികടന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 270 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 61,400 ലെവൽ വീണ്ടെടുത്ത് 61,418 ൽ അവസാനിച്ചു. നിഫ്റ്റി 89 പോയിന്റ് അഥവാ 0.49 ശതമാനം ഉയർന്ന് 18,249ലും വ്യാപാരം അവസാനിപ്പിച്ചു.