പി.എസ്.സി വിജ്ഞാപനം
കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14വരെ സമർപ്പിക്കാം.
ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്, മെക്കാനിക് (അഗ്രികൾചറൽ ഡെവലപ്മെന്റ്), ലൈൻമാൻ (പബ്ലിക് വർക്സ്), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്).
സ്പെഷൽ റിക്രൂട്ട്മെന്റ്: എൻജിനീയർ ഇൻ ചാർജ് (മാരിടൈം ബോർഡ് -എസ്.ടി), അസി. പ്രഫസർ (വിവിധ വിഷയങ്ങൾ -എസ്.സി/എസ്.ടി), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം, നോൺ വൊക്കേഷനൽ ടീച്ചർ മാത് സ് (എസ്.ടി), ഹയർ സെക്കൻഡറി അധ്യാപകർ കെമിസ്ട്രി, ഫിസിക്സ് (എസ്.ടി), സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (എസ്.സി/ എസ്.ടി), ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.സി/ എസ്.ടി), സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (എസ്.ടി വിമുക്തഭടൻ), വാച്ച്മാൻ (കെ.എസ്.ഐ.ഡി.സി എസ്.സി/എസ്.ടി), ലിഫ്റ്റ് ഓപറേറ്റർ (വിവിധ വകുപ്പുകൾ എസ്.ടി), അസി. പ്രഫസർ റേഡിയോ ഡയഗ്നോസിസ്, ലെക്ചറർ കമേഴ്സ്യൽ പ്രാക്ടീസ് (സാങ്കേതിക വിദ്യാഭ്യാസം) തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യത, ഒഴിവുകൾ ഉൾപ്പെടെ വിശദ വിവരങ്ങൾ www.keralapsc.gov.in/notification ലിങ്കിൽ ലഭ്യമാണ്.