ട്രെയിനുകൾക്ക്​ നിയന്ത്രണം

 ട്രെയിനുകൾക്ക്​ നിയന്ത്രണം

കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ ര​ണ്ടു​ ദി​വ​സ​മു​ള്ള കൊ​ച്ചു​വേ​ളി- ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16319) ഡി​സം​ബ​ർ എ​ട്ട്, പ​ത്ത് തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല. ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (16320) ഡി​സം​ബ​ർ 9, 11 സ​ർ​വി​സ് റ​ദ്ദാ​ക്കി.

ആ​ഴ്ച​യി​ൽ മൂ​ന്നു​ ദി​വ​സ​മു​ള്ള കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര ഗ​രീ​ബ്‌​ര​ഥ് എ​ക്സ്പ്ര​സ് (12258) ന​വം​ബ​ർ 21, ഡി​സം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​കും സ​ർ​വി​സ് തു​ട​ങ്ങു​ക. യ​ശ്വ​ന്ത്പു​ര-​കൊ​ച്ചു​വേ​ളി ഗ​രീ​ബ്‌​ര​ഥ് എ​ക്സ്പ്ര​സ് (12257) ഡി​സം​ബ​ർ ആ​റ്, എ​ട്ട് ഹു​ബ്ബ​ള്ളി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (12777) ഡി​സം​ബ​ർ ഏ​ഴ്, യ​ശ്വ​ന്ത്പു​ര-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (22677) ഡി​സം​ബ​ർ എ​ട്ട് തീ​യ​തി​ക​ളി​ൽ കോ​ട്ട​യം​വ​രെ മാ​ത്ര​മാ​കും സ​ർ​വി​സ് ന​ട​ത്തു​ക. കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര ഗ​രീ​ബ്‌​ര​ഥ് എ​ക്സ്പ്ര​സ്(12258) ഡി​സം​ബ​ർ ഏ​ഴ്, ഒ​മ്പ​ത്, കൊ​ച്ചു​വേ​ളി-​ഹു​ബ്ബ​ള്ളി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12778) ഡി​സം​ബ​ർ എ​ട്ട്, കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സ്(22678) ഡി​സം​ബ​ർ ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ കോ​ട്ട​യ​ത്തു​നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് (12678) ഡി​സം​ബ​ർ ഒ​ന്നി​നു ര​ണ്ട് മ​ണി​ക്കൂ​ർ 30 മി​നി​റ്റ് വൈ​കി​യാ​കും സ​ർ​വി​സ് തു​ട​ങ്ങു​ക. എ​റ​ണാ​കു​ളം-​ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി എ​ക്സ്പ്ര​സ് (12683) ന​വം​ബ​ർ 21ന് ​കു​പ്പം സ്റ്റേ​ഷ​നി​ൽ 20 മി​നി​റ്റ് പി​ടി​ച്ചി​ടും. കൊ​ച്ചു​വേ​ളി-​ഹു​ബ്ബ​ള്ളി എ​ക്സ്പ്ര​സ്(12778) ന​വം​ബ​ർ 21ന് ​ബി​സ​നാ​ട്ടം സ്റ്റേ​ഷ​നി​ൽ 20 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.