ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം

 ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം

ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ സ്റ്റേഡിയത്തിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും. കാൽപന്തുകളിയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ ടീം ആയ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽ നിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ,12 ലക്ഷം കാണികൾ. ഇനി ലോകം മുഴുവൻ ഉറ്റുനോക്കുക ഖത്തറിലേക്കാണ്.