ഡിസംബർ ഒന്നു മുതൽ​ മൂന്നുദിവസം അവധി

 ഡിസംബർ ഒന്നു മുതൽ​ മൂന്നുദിവസം അവധി

യു.​എ.​ഇ ദേ​ശീ​യ ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​യാ​ണ്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ 30നാ​ണ്​ യു.​എ.​ഇ ഔ​ദ്യോ​ഗി​ക​മാ​യി വാ​ർ​ഷി​ക അ​നു​സ്മ​ര​ണ ദി​നം ആ​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ അ​വ​ധി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ടൊ​പ്പം ചേ​ർ​ത്താ​ണ്​ ന​ൽ​കി​വ​രു​ന്ന​ത്. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ്​ ദേ​ശീ​യ ദി​നാ​ച​ര​ണം. ര​ണ്ട്, മൂ​ന്ന്​ തീ​യ​തി​ക​ളി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ന​ട​ക്കു​ക.