സ്വർണ്ണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 600 രൂപയാണ് വർദ്ധിച്ചത്. പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്നലെ 75 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 65 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4050 രൂപയാണ്.