വിവാദ ബാനർ ;വിശദീകരണം തേടാനൊരുങ്ങി രാജ്ഭവൻ

 വിവാദ ബാനർ ;വിശദീകരണം തേടാനൊരുങ്ങി രാജ്ഭവൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിക്കുന്ന വാചകങ്ങളുമായി എസ്എഫ്ഐ ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സർവകലാശാല, കോളജ് അധികൃതരിൽനിന്ന് അധികാരികളിൽനിന്നും വിശദീകരണം തേടാനൊരുങ്ങി രാജ്ഭവൻ. തിരുവനന്തപുരം സംസ്കൃത കോളജിലാണ് ഗവർണറെ അപമാനിക്കുന്ന തരത്തിൽ ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ ബാനർ അഴിച്ചുനീക്കി.

സംഭവത്തിൽ കേരള വാഴ്സിറ്റിയോടും കോളജ് പിൻസിപ്പിലിനോടുമാണ് രാജ്ഭവൻ വിശദീകരണം തേടുക. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബാനറിനെക്കുറിച്ച് പ്രിൻസിപ്പലിനോട് വിശദീകരണം ചോദിക്കാൻ വിസി റജിസ്ട്രാർക്ക് നിർദേശം നൽകി.

Ananthu Santhosh

https://newscom.live/