സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആമസോൺ സ്ഥാപകൻ
തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായി തന്റെ സമ്പത്തിന്റെ വലിയ ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരിക്കുന്നത്. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍.
124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി. ഇതിന്റെ വലിയ ഒരു ഭാഗം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. ഫോര്‍ബ്സ് പട്ടിക പ്രകാരം ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ്. നിരവധി തവണ ബെസോസ് അതിസമ്പന്നരുടെ നിരയില്‍ ഒന്നാമനുമായിട്ടുണ്ട്.