ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും ; വീണ ജോർജ്

 ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കും ; വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.
പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാ, ജനറല്‍ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ ആശുപത്രികളില്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Ananthu Santhosh

https://newscom.live/