തക്കാളി ജ്യൂസ് കുടിച്ചാൽ ?
തക്കാളി ചർമത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ തക്കാളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്ത് കഴിക്കുന്നവർ ധാരാളമാണ്. ചിലരാകട്ടെ ഇത് ജ്യൂസാക്കിയാണ് കുടിക്കുന്നത്. എന്നാൽ തക്കാളിക്ക് നല്ല വശങ്ങൾ മാത്രമല്ല, ചില ദൂഷ്യവശങ്ങളുമുണ്ട്.
തക്കാളി ജ്യൂസ് കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. വയറിലെ ഭക്ഷ്യവസ്തുക്കൾ അന്നനാളത്തിലേക്ക് തിരികെ വരുന്ന അവസ്ഥയാണ് ആസിഡ് റിഫ്‌ലക്‌സ്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. തക്കാളി പോലുള്ള ആസിഡിക ഭക്ഷണങ്ങൾ ഈ പുളിച്ചുതികട്ടലിന് കാരണക്കാരനാകാറുണ്ട്.
തക്കാളിയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു മനുഷ്യ ശരീരത്തിന് ഒരു ദിവസം 90 മില്ലിഗ്രാം വിറ്റമിൻ സി മതി. തക്കാളിയിൽ 7-110 മില്ലിഗ്രാം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തക്കാളി ജ്യൂസ് അമിതമായി കഴിച്ച് വിറ്റമിൻ സിയുടെ അളവ് കൂടുന്നത് വയറിളക്കം പോലുള്ളവയിലേക്ക് വഴിതെളിച്ചേക്കാം.