എയിംസിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ

 എയിംസിൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായ കുട്ടിക്ക് നൽകിയ ഭക്ഷണത്തിൽ പാറ്റ

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ച നാലുവയസ്സുള്ള കുട്ടിക്ക് കൊടുത്ത ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഒരു പ്രധാന ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം കുട്ടിക്ക് ഞായറാഴ്ച രാത്രി നൽകിയ ആദ്യ ഭക്ഷണത്തിൽ കണ്ടെത്തിയ ചത്ത പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഭക്ഷണ ട്രേയിൽ പാറ്റയുടെ ഭാഗങ്ങൾ പോലെ തോന്നിക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതിനു മുൻപ് എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ മെസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ ഒരു പ്രാണിയെ കണ്ടെത്തിയിരുന്നു.