പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക് തിരിക്കും

 പ്രധാനമന്ത്രി  ഇന്ന്  ഇന്തോനേഷ്യയിലേക്ക് തിരിക്കും

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് തിരിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും.

സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ്. ഡിസംബറിൽ ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുക്കും.

Ananthu Santhosh

https://newscom.live/