ദിവസവും കുതിർത്ത വാൾനട്ട് കഴിക്കുന്നത് ശീലമാക്കാം; ​ഗുണങ്ങൾ ഇതാണ്

 ദിവസവും കുതിർത്ത വാൾനട്ട് കഴിക്കുന്നത് ശീലമാക്കാം;  ​ഗുണങ്ങൾ ഇതാണ്

മൈക്രോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൾനട്ട്. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും നട്സുകളിൽ മികച്ചതാണ് വാൾനട്ട്. ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

വാൾനട്ട് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിലെ പ്രോട്ടീനും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്ന വാൾനട്ട് തീർച്ചയായും ഒരു സൂപ്പർഫുഡാണ്.

‘ വാൾനട്ട് ചർമ്മത്തിനും നല്ലതാണ്. അവ പതിവായി കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും മൃദുലമായി നിലനിർത്താനും സഹായിക്കും. വാൾനട്ടിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി 5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ ശക്തമാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. വാൾനട്ട് കുതിർത്ത് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് വി​ദ​ഗ്ധർ പറയുന്നു.