നിക്ഷേപകർ ആശങ്കയിൽ
ദുർബലമായ ആഗോള സൂചനകൾക്കിടയിൽ ആദ്യ വ്യാപാരത്തിൽ ആഭ്യന്തര വിപണി ഇടിഞ്ഞു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറിലധികം ഇടിഞ്ഞ് 18,100 ലും ബിഎസ്ഇ സെൻസെക്‌സ് 450 പോയിന്റ് ഇടിഞ്ഞ് 61,000 ലും വ്യാപാരം ആരംഭിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 935 ഓഹരികൾ മുന്നേറ്റം നടത്തുന്നു, 1035 ഓഹരികൾ ഇടിഞ്ഞു, 139 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയിൽ ഇന്ന് സിപ്ല, ദിവിസ് ലാബ്‌സ്, എച്ച്‌യുഎൽ, ഭാരതി എയർടെൽ, ഇൻഡസ്‌ഇൻഡ് ബാങ്ക് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ് ന്നീ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞു.