സ്കൂൾ ശാസ്ത്രോത്സവം : ഗതാഗത ക്രമീകരണം

 സ്കൂൾ ശാസ്ത്രോത്സവം : ഗതാഗത ക്രമീകരണം

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ മത്സരത്തിനെത്തുന്ന വിദ്യാർഥികളുടെ വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണങ്ങൾ തയാറായി. ജി.സി.ഡി.എയുടെയും കൊച്ചി കോർപ്പറേഷന്റെയും ഉടമസ്ഥതയിലുള്ള പാർക്കിങ് സൗകര്യമാണ് പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്.

പ്രവൃത്തി പരിചയ മേളയുടെ വേദിയായ തേവര എസ്.എച്ച് സ്കൂളിൽ പങ്കെടുക്കുവാൻ വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ -ബി.ഒ.ടി. പാലം റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തേവര എസ്.എച്ച് സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളെയും ഉപകരണങ്ങളും ഇറക്കിയതിനു ശേഷമായിരിക്കും വാഹനങ്ങൾ പോകേണ്ടത്. തേവരയിൽ നിന്നും കുണ്ടന്നൂർ – ബി.ഒ.ടി പാലം റോഡിൽ പ്രവേശിക്കുന്നതിന് തൊട്ടു മുൻപുള്ള ഒരു ഗ്രൗണ്ടും പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും. മറ്റു വേദികളിൽ വിദ്യാർഥികളുമായിയെത്തുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ എറണാകുളം മറൈൻ ഡ്രൈവ്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, കലൂർ മണപ്പാട്ടി ഗ്രൗണ്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. ലോ ആൻഡ് ഓർഡർ കമ്മിറ്റിക്കാണ് വാഹനങ്ങളുടെ പാർക്കിങ് ക്രമീകരണ ചുമതല.