റബർ മേഖല പ്രതിസന്ധിയിൽ
റബർ മേഖലയെ പ്രതിസന്ധിയിലാക്കി പാൽ വില ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകന് 100 രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വിൽപ്പനക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. കോവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമാണം വർധിച്ചതോടെ റബർ പാലിന് വിപണിയിൽ വൻ ഡിമാൻഡായിരുന്നു. നിലവിൽ റബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ പുരോഗതി ഉണ്ടാകുമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ, റബർ പാൽ കെട്ടിക്കിടക്കുന്നതും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.