യുവതിയെ ജീവനോടെ അഗ്നിക്കിരയാക്കി

 യുവതിയെ ജീവനോടെ അഗ്നിക്കിരയാക്കി

മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയെ നാട്ടുകാർ ജീവനോടെ അ​ഗ്നിക്കിരയാക്കി. ബിഹാറിലെ ​ഗയാ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാർ ആക്രമിച്ചു. ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ഉയർന്ന സമുദായത്തിലുള്ളവരാണ് കേസിലെ പ്രതികൾ.

ഝാർഖണ്ഡിലെ വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന പച്മാ ​ഗ്രാമത്തിലാണ് സംഭവം. യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. 45കാരിയായ റിതാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകൾ ചുമത്തി ഒമ്പത് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലുൾപ്പെട്ട പുരുഷന്മാർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

Ananthu Santhosh

https://newscom.live/