ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് പ്രണയം ; ഡ്രൈവറെ വിവാഹം കഴിച്ച് പെൺകുട്ടി

 ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് പ്രണയം ; ഡ്രൈവറെ വിവാഹം കഴിച്ച് പെൺകുട്ടി

പെൺകുട്ടിക്ക് യുവാവിനോട് പ്രണയം തോന്നിയത് അയാളുടെ ഗിയർമാറ്റുന്ന സ്റ്റൈൽ കണ്ട്. സംഭവം പാകിസ്ഥാനിലാണ്. 17 കാരിയായ ഖദീജ എന്ന പെൺകുട്ടി തന്റെ ഡ്രൈവറായ ഇർഫാനെ വിവാഹം കഴിച്ചത്. ഇരുവരുമായി നടത്തിയ അഭിമുഖത്തിലാണ് ഇവർ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പെൺകുട്ടിയുടെ വീട്ടിലെ വാഹനങ്ങൾ ഓടിക്കാൻ വന്നിരുന്ന യുവാവിനോട് പെൺകുട്ടിയുടെ പിതാവ് ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവിശ്യപെടുകയായിരുന്നു. എന്നാൽ, ഇർഫാന്റെ ഡ്രൈവിങ് രീതിയും മാന്യമായ പെരുമാറ്റവുമാണ് തന്നെ ആകർഷിച്ചതെന്ന് ഖദീജ പറയുന്നു. തുടർന്ന് ഇവരുടെ ബന്ധം പ്രണയമായി വളർന്നു. പിന്നീട് വീട്ടുകാരുടെ അനുവാദത്തോടെ ഖദീജയും ഇർഫാനും വിവാഹിതരാവുകയായിരുന്നു.