50 ശതമാനത്തോളം പേരെ പിരിച്ചുവിടും ?
ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം.
പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്പനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്പനിക്ക് പുറത്തായി എന്നാണ് വിവരം. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.