വിഷാദ രോഗത്തെ ചെറുക്കാം… മാജിക് മഷ്റൂമിലൂടെ
വിഷാദരോഗത്തെ ചെറുക്കൻ എല്ലാ വഴികളും തിരയുകയാണ് ഗവേഷകർ. എന്നാൽ ഇപ്പോൾ ആശ്വാമാസമാകുന്ന ഒരു കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗവേഷകർ. മാജിക് മഷ്റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളിൽ ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരിൽ മികച്ച ഫലങ്ങൾ ലഭ്യമായെന്നാണ് പുതിയ പഠനം പറയുന്നത്.
ഇവയിൽ അടങ്ങിയിട്ടുള്ള സൈലോസിബിൻ രോഗിയുടെ കാഴ്ചപാടുകൾ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളിൽ നിന്നുള്ള 233 ആളുകൾക്ക് 1mg, 10mg, 25mg ഡോസുകൾ എന്നിങ്ങനെ ഡോസുകൾ നൽകിയാണ് പരീക്ഷണം നടത്തിയത്.
ഇതിൽ, 25mg മികച്ച ഫലം നൽകുന്നുവെന്നാണ് കണ്ടെത്തിയത്. 25 മില്ലിഗ്രാം സൈലോസിബിൻ ഗുളികകൾ രോഗികളെ സ്വപ്നതുല്യമായ അവസ്ഥയിലാക്കുമെന്നും ഇത് സൈക്കോളജിക്കൽ തെറാപ്പി വിജയിക്കാനുള്ള സാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ഒരു വർഷത്തിലേറെയായി കടുത്ത വിഷാദത്തിലൂടെ കടന്നുപോയവരിലാണ് പഠനം നടത്തിയത്.