സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു

 സ്വർണ്ണ വില വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. മിനിഞ്ഞാന്ന് കുത്തനെ ഉയർന്ന സ്വർണ്ണ വിലയാണ് ഇന്നലെയും ഇന്നും ഇടിഞ്ഞ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായതെങ്കില്‍ ഇന്ന് രാവിലെ തന്നെ 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. മിനിഞ്ഞാന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയോളം വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,300 രൂപയാണ്.