ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഴി നാട്ടിൽ പോകാം
വിവിധ കാരണങ്ങളാൽ താമസരേഖ (ഇഖാമ) പുതുക്കാനാവാതെയും ഒളിച്ചോടൽ (ഹുറൂബ്) കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനൽ എക്സിറ്റിൽ നാട്ടിലയക്കുന്നതിനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിന് http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.