സ്കൂളുകളിൽ 10 മിനിറ്റ് യോഗ നിർബന്ധം
എല്ലാ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് കർണാടക സർക്കാർ അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്‍റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ തീരുമാനം.