വിജയികൾക്ക് ക്യാഷ് അവാർഡുകൾ വർധിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികോത്സവ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ വർധിപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം സ്ഥാനക്കാർക്ക് 2,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1,500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1,250 രൂപയുമാണ് നൽകുക. ഗെയിംസിനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന പ്രൈസ് മണി ഇരട്ടിയായി വർധിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികോത്സവത്തിനുള്ള സംഘാടകസമിതിയും രൂപീകരിച്ചു.