ഓഹരി വിപണി ; സൂചികകൾ മുന്നേറി

 ഓഹരി വിപണി ; സൂചികകൾ മുന്നേറി

വിദേശ നാണ്യ ഒഴുക്കിനും ശക്തമായ ആഗോള സൂചനകൾക്കുമിടയിൽ ആഭ്യന്തര വിപണി ഇന്ന് മികച്ച തുടക്കം കുറിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി150 പോയിൻറ് ഉയർന്ന് 17,950 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 600 പോയിൻറിലധികം മുന്നേറി 60,606 ലെവലിലെത്തി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് എന്നിവ 0.6 ശതമാനം വരെ ഉയർന്നു.