സമൂഹ വിവാഹം ഞായറാഴ്ച്ച
എ.ഐ.കെ.എം.സി.സിയും ഷിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയും ചേർന്ന് നടത്തുന്ന അഞ്ചാമത് സമൂഹ വിവാഹം ബാംഗ്ലൂരിൽ ഞായറാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന സമൂഹ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ധനരും അനാഥകളുമായ കുടുംബങ്ങളില്‍ നിന്നുള്ള യുവതീയുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇത്തവണ 78 വിവാഹങ്ങളാണ് ബംഗളൂരുവിൽ നടക്കുന്നത്.