മുഖ്യമന്ത്രി മറുപടി പറയണം ;വി. മുരളീധരൻ
സർവകലാശാലാ വിഷയത്തിൽ ഗവർണർ എടുത്ത നടപടിയിൽ ഹൈക്കോടതി ഇടപെടാൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർ ഉന്നയിച്ച കാതലായ പ്രശ്നത്തിന് മറുപടി പറയണമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ.
വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. അക്രമത്തെ നേരിടാൻ പൊലീസിന് അറിയാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തിൽ കേരള സർക്കാർ ഒളിച്ചു കളി മതിയാക്കി നയപരമായ തീരുമാനം എടുക്കണം.
കേരള നിയമസഭ പോലും പലപ്പോഴും അപഹാസ്യനടപടി കാണിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കൽ സർവകലാശാലക്ക് നേതൃത്വം കാണിക്കുന്നവരുടെ പാപ്പരബുദ്ധിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വെല്ലുവിളിക്കുന്നത് വഴി ഭരണഘടനാ മൂല്യങ്ങളേയും സുപ്രീംകോടതി വിധിയേയും അവഹേളിക്കുകയാണ്.
സുപ്രീംകോടതിയാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയത്. ഗവര്‍ണര്‍ ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ കര്‍ത്തവ്യമാണ് നിറവേറ്റുന്നത്. അതിനെ ആര്‍എസ്എസ് അജന്‍ഡയാക്കി ചിത്രീകരിക്കുന്നത് കോടതിയേയും ഭരണഘടനയെയും ആക്ഷേപിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.