കേരളപ്പിറവി ദിനത്തില്‍ മനുഷ്യച്ചങ്ങല

 കേരളപ്പിറവി ദിനത്തില്‍ മനുഷ്യച്ചങ്ങല

കേരളപ്പിറവി ദിനത്തിൽ കോളേജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് മനുഷ്യച്ചങ്ങല തീർത്ത് പ്രചാരണം. ലഹരി വിരുദ്ധ സന്ദേശം പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

സ്കൂളുകളിലും കോളേജുകളിലും ലഹരി ഉപയോഗം വ‍ർധിക്കുന്ന സാഹചര്യത്തിലാണ് ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനിച്ചത്.എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും നവംബർ ഒന്നിന് ലഹരിവിരുദ്ധ ശൃംഖല തീർക്കും.ലഹരിവിരുദ്ധ പ്രതി‍‍ജ്ഞ ചൊല്ലുകയും പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ചെയ്യും.

Ashwani Anilkumar

https://newscom.live