മോദി ദേശസ്നേഹിയെന്ന് പുടിൻ
നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ്. നരേന്ദ്ര മോദി മഹാനായ ദേശസ്നേഹിയെന്നായിരുന്നു പുടിന്റെ പരാമർശം. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും റഷ്യൻ പ്രസിഡന്റ് എടുത്ത് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പുടിൻ, ഇരുരാജ്യങ്ങളും തമ്മിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.
“ഈ സാഹചര്യത്തിലും സ്വതന്ത്ര വിദേശനയം പിന്തുടരാൻ കഴിയുന്ന മഹത്തായ രാജ്യസ്നേഹിയാണ് നരേന്ദ്ര മോദി” മോസ്കോയിൽ നടന്ന വാൽഡായി ക്ലബ് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് പുടിൻ പറഞ്ഞു. “ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ പങ്ക് വർധിച്ചു വരികയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.