അസംഖാന് 3 വർഷം തടവ്
വിദ്വേഷ പ്രസംഗ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ സമാജ്വാദി പാർട്ടി നേതാവും രാംപൂർ എംഎൽഎയുമായ അസംഖാന് മൂന്ന് വർഷം തടവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും 2019-ൽ നടത്തിയ പരാമർശങ്ങളിലാണ് രാംപുർ കോടതി ശിക്ഷ വിധിച്ചത്. ഇതോടെ അസംഖാനും നിയമസഭാംഗത്വം നഷ്ടമാകും.
അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. ഐപിസിയിലെ ജനപ്രാതിനിധ്യ നിയമത്തിലെ 153-എ, 505-എ, 125 വകുപ്പുകൾ പ്രകാരമാണ് അസംഖാനെ കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.