മാതാ അമൃതാനന്ദമയി ; സിവിൽ സൊസൈറ്റി സെക്ടർ അധ്യക്ഷ
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവിൽ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റർ ഗവൺമെന്റൽ ഫോറമാണ് ജി-20. ന്യൂഡൽഹിയിൽ വച്ച് 2023 സെപ്റ്റംബർ 9 മുതൽ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്.