പേടിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ ധരിച്ചാല്‍ പ്രവേശനം സൗജന്യം

 പേടിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ ധരിച്ചാല്‍ പ്രവേശനം സൗജന്യം

പേടിപ്പിക്കുന്ന തരം വസ്‍ത്രങ്ങള്‍ ധരിച്ചെത്തിയാല്‍ റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റിയില്‍ സൗജന്യ പ്രവേശനം. രണ്ട് ദിവസം മാത്രമാണ് ഇത്തരമൊരു ഓഫര്‍ ലഭിക്കുകയെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ നടക്കാനിരിക്കുന്ന ‘ഹൊറര്‍ വീക്കെന്‍ഡ്’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പേടിപ്പിക്കുന്ന വസ്‍ത്രം ധരിച്ചെത്തുന്നവര്‍ക്കുള്ള പ്രത്യേക ഓഫര്‍. പേടിപ്പിക്കുന്ന കോസ്റ്റ്യൂമുകള്‍ തയ്യാറാക്കി കഴിവ് തെളിയിക്കാന്‍ എല്ലാവരെയും ബൊള്‍വാര്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. മൂന്നാമത് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് റിയാദിലെ ബൊള്‍വാര്‍ഡ് സിറ്റി പ്രവര്‍ത്തനം തുടങ്ങിയത്.