ഗവര്‍ണറുടെ ധാരണയ്ക്കു കിട്ടിയ തിരിച്ചടി ;തോമസ് ഐസക്ക്

 ഗവര്‍ണറുടെ ധാരണയ്ക്കു കിട്ടിയ തിരിച്ചടി ;തോമസ് ഐസക്ക്

തോന്നിയതൊക്കെ ചെയ്യാന്‍ അവകാശമുണ്ടെന്ന ഗവര്‍ണറുടെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് തോമസ് ഐസക്ക്. നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് എപ്പോഴും പറയുന്നത്. അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്‌സിക്യൂട്ടീവ് അധികാരമില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാണിച്ചു.

രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നു പറയാന്‍ കൂടുതല്‍ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ഇത്ര തിടുക്കപ്പെട്ട് വിസിമാര്‍ക്കെതിരെ രംഗത്തിറങ്ങിയത് എന്തിനാണ്? അക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല. സുപ്രീംകോടതി വിധിയുടെ കാര്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ച നിയമനമാണ് അതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണമെന്ന് തോമസ് ഐസക് പറഞ്ഞു.

Ananthu Santhosh

https://newscom.live/