സൂഖ് വാഖിഫിന് ഇനി അവധിയില്ല
ഖത്തർ നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്നു മുതൽ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഫിഫ ലോകകപ്പ് നവംബർ 20ന് തുടങ്ങാനിരിക്കെ, സൂഖ് വാഖിഫിലെ റസ്റ്റാറൻറുകളും കഫേകളും ടൂർണമെൻറ് ആഘോഷിക്കുന്നതിനായി അനുയോജ്യമായ യൂനിഫോമുകൾക്കൊപ്പം തങ്ങളുടെ ഭക്ഷണ-പാനീയ മെനുകളും വിപുലീകരിച്ചിരിക്കുകയാണ്.