നാളെ ഭാഗിക സൂര്യഗ്രഹണം

 നാളെ ഭാഗിക സൂര്യഗ്രഹണം

നാളെ (ഒക്ടോബർ 25)വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല.

ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ – 5.14, ബംഗളുരു – 5.12 എന്നിങ്ങനെ ദൃശ്യമാകും.നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ ,ദൂരദർശിനി ഉപയോഗിച്ചോ പിൻഹോൾ പ്രൊജക്ടർ ഉപയോഗിച്ചോ നിരീക്ഷിക്കാം.

Ashwani Anilkumar

https://newscom.live