ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി,പിന്നീട് കഴുത്തറത്തു
വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തുമായി മാനന്തേരിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. ആയുധനങ്ങളും പ്രതി ഉപയോഗിച്ച വസ്തുക്കളും കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്. കൊലപാതകം പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന.പ്രതി തന്നെയാണ് ബാഗില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പുറത്തേക്കെടുത്തത്. ചുറ്റികയും കത്തിയും, കൈയ്യുറയും, മുളകുപൊടിയും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ബാഗില്‍ ഭാരമുള്ള കല്ല് വെച്ചാണ് ബാഗ് കുളത്തിലേക്ക് എറിഞ്ഞത്. ചുറ്റികകൊണ്ട് തലക്കടിച്ച ബോധം കെടുത്തിയ ശേഷം കഴുത്തിലും കൈക്കും നെഞ്ചിലും വെട്ടുകയായിരുന്നു.
അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്ത് മൊഴി നൽകിയിരുന്നു. ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു. വിഷ്ണുപ്രിയയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്പിലെ കടയില്‍ നിന്നാണെന്നും കുറ്റസമ്മതമൊഴിയില്‍ ശ്യാംജിത്ത് പറഞ്ഞു.