തൊഴിലവസരം ഒരുക്കും ; വീണ ജോർജ്
ആയുര്‍വേദത്തിന്റെ പ്രാധാന്യം ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സാരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് വിദേശത്ത് തൊഴിലവസരമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. യു.കെ സന്ദര്‍ശനത്തിനിടെ ആരോഗ്യമേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ വിദഗ്ദരുടെ സേവനം ആവശ്യപ്പെട്ടത് മന്ത്രി ചൂണ്ടിക്കാട്ടി.
ആയുര്‍വേദ ചികിത്സ, ഗവേഷണം എന്നിവയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആയുര്‍വേദം ജീവിതചര്യയുടെ ഭാഗമാക്കുന്നതിനായി എല്ലാ ജില്ലകളിലും ആയുര്‍വേദ ചികിത്സ വ്യാപകമാക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ആയുര്‍വേദ കോളേജും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ആയുര്‍വേദ എക്സിബിഷന് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.