ശരീരം ടൂള്‍ ആണ് ;ദർശന
ശരീരം അഭിനിയിക്കാനുള്ള ടൂള്‍ ആണെന്ന് നടി ദര്‍ശന രാജേന്ദ്രന്. ‘ആണും പെണ്ണും’ സിനിമയില്‍ കാടിനുള്ളിലെ രംഗം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയതും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് തന്റെ ശരീരം എന്ന കാര്യം മനസിലാക്കിയതുമെല്ലാം തിയേറ്റര്‍ കാരണമാണെന്ന് ദര്‍ശന പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഇത് തന്റെ ജോലിയാണ്. പക്ഷെ, വലിയൊരു വിഭാഗം സിനിമയിലൂടെ എന്താണോ ഉദ്ദേശിച്ചത് അത് മാത്രം കാണുമ്പോള്‍ അപ്പുറത്ത് കുറച്ച് പേര് ഏത് തരത്തില്‍ ആണോ കാണാന്‍ പാടില്ലാത്തത് അങ്ങനെ മാത്രമാകും കാണുകയെന്നും നടി പ്രതികരിച്ചു.
സിനിമയിലെ ആ സീക്വന്‍സ് തന്നെ സ്വാതന്ത്ര്യയാക്കിയെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു. ഇത്തരം രംഗങ്ങളൊന്നും ടെന്‍ഷനായി തോന്നാത്ത മലയാളം ഇന്ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടിയാണ് ഞാന്‍ എന്ന് എനിക്ക് വളരെ അഭിമാനം തോന്നിയ സമയമായിരുന്നു ‘ആണും പെണ്ണും’ എന്നും നടി പറഞ്ഞു.