ചെരുപ്പിട്ട് വാഹനം ഓടിച്ചാൽ പിഴ

 ചെരുപ്പിട്ട് വാഹനം ഓടിച്ചാൽ പിഴ

റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകൾ കർശനമാക്കി കടുത്ത പിഴ ഈടാക്കുകയാണ്. അതിൽ ഒന്നാണ് 2019 ലെ മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ഇരുചക്രം ഓടിക്കുമ്പോൾ സാൻഡൽ അല്ലെങ്കിൽ ചെരുപ്പ് ഇട്ടാൽ ലഭിച്ചേക്കാവുന്ന പിഴ. എങ്കിൽപ്പോലും ഇപ്പോഴും തർക്കവിഷയമായി നിലനിൽക്കുന്ന ഒന്നാണ് ഇത്. സ്കൂട്ടർ, മോട്ടർസൈക്കിൾ ഉൾപ്പെടെയുള്ളവ ഓടിക്കുന്നവർ അപകടം മൂലം കാൽപാദത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കാനായി പാദം മുഴുവൻ മറയുന്ന ഷൂ ധരിക്കണമെന്ന് മോട്ടർ വാഹന നിയമത്തിൽ പറയുന്നു.

മോട്ടർ വാഹന നിയമപ്രകാരം ചെരുപ്പ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 1000 രൂപ വരെ പിഴയും വേണ്ടി വന്നാൽ ലൈസൻസ് റദ്ദ് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും നിയമം പറയുന്നു.