സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

 സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. നാഷണൽ കൗൺസിൽ ഒറ്റക്കെട്ടായിട്ടാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്. 2010 ൽ സുധാകർ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു.

സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം പി, ചിറ്റയം ​ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി എന്നിവരാണ് സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ടത്.