വേണ്ട എന്ന് പറയാൻ ആദ്യം തീരുമാനിച്ചു ;സൂര്യ

 വേണ്ട എന്ന് പറയാൻ ആദ്യം തീരുമാനിച്ചു ;സൂര്യ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിലെ നായകനൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് റോളകസ്. സൂര്യ അവതിരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലൈമാക്സ് സീൻ പ്രേക്ഷകർ ഏറ്റെടിത്തിരുന്നു. എന്നാൽ ഇത് വേണ്ട എന്ന് പറയാനാണ് ലോകേഷ് കനകരാജ് ആദ്യം വിളിച്ചപ്പോൾ തീരുമാനിച്ചത് എന്നാണ് സൂര്യ പറയുന്നത്. 2022 ഫിലിം ഫെയര്‍ അവാര്‍ഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് റോളക്സിനെ കുറിച്ച് പറഞ്ഞത്.

‘സിനിമയിലേക്ക് ഇല്ല, വേണ്ട എന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാൽ അദ്ദേഹം പറ‍ഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്. നിങ്ങളുടെയെല്ലാം സ്‌നേഹത്തിന് നന്ദി. ആ കഥാപാത്രത്തിന് ഇത്രയും സ്‌നേഹം കിട്ടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയതിയിരുന്നില്ല. റോളക്‌സ് എപ്പോള്‍ വരുമെന്നുള്ളത് ഉടൻ പറയാനാകില്ല. വരുവാണെങ്കില്‍ ആ കഥാപാത്രം ചെയ്യും,’ സൂര്യ പറഞ്ഞു.

Ananthu Santhosh

https://newscom.live/