കേദാർനാഥിലേക്ക് റോപ്പ് വേ
കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി തീര്ത്ഥാടകരെത്താതിരുന്ന കേദാർനാഥിൽ ഇക്കുറി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ചരിത്രത്തിലാദ്യമായി 15 ലക്ഷത്തിലധികം ഭക്തരാണ് ഇതുവരെ കേദാർനാഥിൽ എത്തിയത്. ഒക്ടോബര്‍ 27 ന് കേദാര്‍നാഥ് യാത്ര അവസാനിക്കും. ഭാവിയില്‍ ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ റോപ്പ് വേയുടെ സൗകര്യവും യാത്രക്കാര്‍ക്ക് ഒരുക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കേദാര്‍നാഥ് റോപ്പ് വേക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പര്‍വതനിര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. റോപ്പ് വേയുടെ വരവോടെ സോന്പ്രയാഗിലേയും കേദാര്‍നാഥിലേയും ദൂരം വെറും 30 മിനിറ്റായി ചുരുങ്ങും. നിലവില്‍ യാത്രയ്ക്ക് ഏകദേശം 8 മണിക്കൂര്‍ എടുക്കും.