96-ാം വയസ്സിൽ സ്കൂളിൽ ;ജീവിതം ഡോക്യുമെന്ററിയാകുന്നു
96-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കേരളത്തിലെ കാർത്യായനി അമ്മയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘ബെയർഫ്രൂട്ട് എംപ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്ത ഷെഫ് ആയ വികാസ് ഖന്ന ആണ് ഡോക്യുമെന്ററി സംവിധായകൻ. നീതു ഗുപ്ത അഭിനയിച്ച ‘ദി ലാസ്റ്റ് കളർ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ‘എന്നെ സ്ത്രീകൾ വളർത്തിയതുകൊണ്ടാകാം ഞാനിത് ചിന്തിച്ചത്.
എന്റെ മുത്തശ്ശി എത്ര ബുദ്ധിമതിയായിരുന്നു എന്ന് എനിക്കറിയാം. അവർ പഠിക്കുകകൂടി ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എത്രമാത്രം മാറുമായിരുന്നു. കാർത്യായനി അവർക്ക് നിഷേധിക്കപ്പെട്ട വിദ്യഭ്യാസം നേടാൻ 96-ാം വയസിൽ സ്കൂളിൽ പോയെന്ന് അറിഞ്ഞു. എനിക്ക് ആ കഥ പറയണമായിരുന്നു. ഏറ്റവും വലിയ ശക്തി സമർപ്പണമാണ്,’ വികാസ് ഖന്ന പറഞ്ഞു.