ഏഴ് കഥകളിൽ ഒന്ന് ഇന്ത്യയിൽ
നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ടുമാറോ’ എന്ന ചിത്രത്തിലാണ് മോളി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ മലയാളിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമയുടെ പൂജ നാളെ തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് നടക്കും.
ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ അഭിനേതാക്കൾ അണിനിരക്കുന്ന സിനിമയാണ് ടുമാറോ. ആന്തോളജി ശൈലിയിൽ ഏഴ് കഥകള്‍ പറയുന്ന സിനിമയിൽ ഒരെണ്ണം ഇന്ത്യയിൽ വെച്ചാണ് ചിത്രീകരിക്കുക. തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.