വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ശനി) അവധി പ്രഖ്യാപിച്ചു. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ കടുവ ഭീതിയിലാണ് വയനാട് ജില്ലയിലെ ചീരാൽ നിവാസികൾ. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനം വകുപ്പിന്റെ നിഗമനം.