ഊട്ടിയിലെ കുതിര: സ്വപ്നയുടെ പുസ്തകത്തിലെ അധ്യായങ്ങളുടെ പേരുകൾ ഹിറ്റ്

 ഊട്ടിയിലെ കുതിര: സ്വപ്നയുടെ പുസ്തകത്തിലെ അധ്യായങ്ങളുടെ പേരുകൾ ഹിറ്റ്

13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ എങ്ങനെയാണ് തന്നെ ഉപയോ​ഗിച്ചതെന്ന് സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റ്
നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം.

ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്ന അധ്യായങ്ങൾ ആണ് ഇവ
സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ നിരവധി കോപ്പികൾ ആണ് വിറ്റഴിഞ്ഞത് . സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച ‘ഉമ്മ സ്‌മൈലി’യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്

ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പുറത്തിറക്കിയത്