ദീപാവലി ; നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു
ദീപാവലി ഉത്സവത്തിനും അനുബന്ധ ആഘോഷങ്ങള്‍ക്കും മുന്നോടിയായി ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ പൗരന്മാരുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പട്ടിക പുറത്തിറക്കി. നഗരപരിധിയില്‍ പടക്കം പൊട്ടിക്കുന്നതിനാണ് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അനുവദനീയമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള പച്ച പടക്കങ്ങള്‍ മാത്രമേ ഇനി പൊട്ടിക്കാന്‍ കഴിയൂ. രാവിലെ 6.00 മുതല്‍ 7.00 വരെയും വൈകിട്ട് 7.00 മുതല്‍ 8.00 വരെയും 2 മണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ. പൊട്ടിത്തെറിയുടെ നാല് മീറ്ററിനുള്ളില്‍ 125 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കുകയോ നിര്‍മ്മിക്കുകയോ വില്ക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ചൈനീസ് നിര്‍മ്മിത പടക്കങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് പടക്കങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.