പ്രണയാഭ്യര്‍ഥന നിരസിച്ചു ; അമ്മക്കും മകൾക്കും വെട്ടേറ്റു

 പ്രണയാഭ്യര്‍ഥന നിരസിച്ചു ; അമ്മക്കും മകൾക്കും വെട്ടേറ്റു

തലശ്ശേരി ഉസംമൊട്ടക്ക് സമീപം അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. ഇന്ദുലേഖ, മകള്‍ പൂജ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് യുവാവ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് ഒളിവിലാണ്. പോലീസ് യുവാവിനായി തിരച്ചിൽ ആരംഭിച്ചു.